Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ മഴക്കും മിന്നലിനും സാധ്യത
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാവിലെ എല്ലാ ജനവാസ മേഖലകളിലും മഴക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. മഴ വെള്ളക്കെട്ടിന് കാരണമാകാം. മൂടൽമഞ്ഞും മഴയും കാരണം ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.
വാഹനം ഓടിക്കുന്നവരും പൊതുജനങ്ങളും ശ്രദ്ധപുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് സൂചന. മഴ നിലക്കുന്നതോടെ തണുത്ത കാലാവസ്ഥ തുടരും. അടിയന്തരഘട്ടങ്ങളിൽ സഹായത്തിനായി 112 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

