ജി.യു.എസ്.ടി യൂനിവേഴ്സിറ്റിയിൽ ഹിന്ദി ഭാഷാ ചെയർ
text_fieldsജി.യു.എസ്.ടിയിൽ ഹിന്ദി ഭാഷാ ചെയർ സ്ഥാപിക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഇന്ത്യൻ അംബാസഡർ
ഡോ. ആദർശ് സ്വൈകയും ജി.യു.എസ്.ടി പ്രസിഡന്റ്
പ്രഫ. ബസ്സാം അലമദ്ദീനും
ഒപ്പുവെച്ചശേഷം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഗൾഫ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (ജി.യു.എസ്.ടി)യിൽ ഹിന്ദി ഭാഷാ ചെയർ സ്ഥാപിക്കുന്നു. ഇതു സംബന്ധമായ ധാരണാപത്രത്തില്‍ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ജി.യു.എസ്.ടി പ്രസിഡന്റ് പ്രഫ. ബസ്സാം അലമദ്ദീനും ഒപ്പുവെച്ചു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അടുത്ത മൂന്ന് വര്‍ഷത്തേക്കായി ഹിന്ദി പഠിപ്പിക്കാൻ ഇന്ത്യൻ അക്കാദമിഷ്യനെ നിയമിക്കും. കുവൈത്തിലെ ആദ്യ ഇന്ത്യൻ സ്റ്റഡീസ് ചെയർ ആണിത്. നേരത്തെ ഏപ്രിലിൽ കുവൈത്ത് റേഡിയോയിൽ പ്രതിവാര ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചിരുന്നു.
ലോകത്ത് വ്യാപകമായി സംസാരിക്കുന്ന ഭാഷകളിലൊന്നാണ് ഹിന്ദി, 600 ദശലക്ഷത്തിലധികം പേർ ഹിന്ദി സംസാരിക്കുന്നുണ്ട്. ആഗോള തലത്തിൽ ഹിന്ദിയുടെ സാംസ്കാരിക വ്യാപനവും ബഹുഭാഷാവാദത്തിനുള്ള സംഭാവനയും തിരിച്ചറിഞ്ഞ്, യു.എൻ ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം എന്നിവയിൽ ഹിന്ദി സോഷ്യൽ മീഡിയ അക്കൗണ്ടുകളും യു.എൻ ന്യൂസിന്റെ ഹിന്ദി വെബ്സൈറ്റും 2018ൽ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

