Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​എ​ച്ച് സെ​ന്റ​ർ...

സി.​എ​ച്ച് സെ​ന്റ​ർ ഖ​ത്ത​ർ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
സി.​എ​ച്ച് സെ​ന്റ​ർ ഖ​ത്ത​ർ സ്നേ​ഹ​സം​ഗ​മം
cancel
camera_alt

സി.​എ​ച്ച് സെ​ന്റ​ർ ഖ​ത്ത​ർ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

Listen to this Article

ദോ​ഹ: ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ന്റ​റി​ന്റെ പ്ര​ച​ര​ണാ​ർ​ഥം ദോ​ഹ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സ്നേ​ഹ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

തു​മാ​മ അ​ൽ​സാ​ജ് റ​സ്റ്റാ​റ​ന്റി​ൽ ചേ​ർ​ന്ന സം​ഗ​മം കെ.​എം.​സി.​സി ഖ​ത്ത​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ർ എ​സ്‌.​എ.​എം ബ​ഷീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രോ​ഗം തീ​ർ​ത്ത വേ​ദ​ന​ക​ളാ​ൽ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കു​ന്ന​തി​ൽ സി.​എ​ച്ച് സെ​ന്റ​റു​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി.​എ​ച്ച് സെ​ന്റ​ർ ‍ഖ​ത്ത​ർ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ എ.​വി.​എ ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച് റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും തൃ​ശൂ​ർ സി.​എ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്റ് സി.​എ. മു​ഹ​മ​ദ് റ​ഷീ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ദോ​ഹ​യി​ൽ എ​ത്തി​യ തൃ​ശൂ​ർ സി.​എ​ച്ച് സെ​ന്റ​ർ ‍ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, സി.​എ​ച്ച്. റ​ഷീ​ദ് എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സി.​എ​ച്ച് സെ​ന്റ​ർ ‍ഖ​ത്ത​ർ ചാ​പ്റ്റ​ർ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. എ.​വി.​എ ബ​ക്ക​ർ ഹാ​ജി (ചെ​യ​ർ.), എ​ൻ.​ടി. നാ​സ​ർ (ക​ൺ.), പി.​വി. ഹം​സ കു​ട്ടി (ട്ര​ഷ.) തു​ട​ങ്ങി​യ​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഇ​ൻ​കാ​സ് ഖ​ത്ത​ർ ര​ക്ഷാ​ധി​കാ​രി ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കേ​ര​ള ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ ജ​ന. സെ​ക്ര​ട്ട​റി സ​ക​രി​യ മാ​ണി​യൂ​ർ, കെ.​എം.​സി.​സി ഖ​ത്ത​ർ ട്ര​ഷ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ, കെ.​എം.​സി.​സി ഖ​ത്ത​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ.​വി. അ​ബൂ​ബ​ക്ക​ർ ഖാ​സി​മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ് സു​ഫ്‌​യാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. സി.​എ​ച്ച് സെ​ന്‍റ​ര്‍ ഖ​ത്ത​ർ ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ എ​ൻ.​ടി. നാ​സ​ർ സ്വാ​ഗ​ത​വും ജോ.​ക​ൺ​വീ​ന​ർ ന​സീ​ർ അ​ഹ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH centergulf news malayalamFriendship Association
News Summary - CH Center Qatar Friendship Association
Next Story