Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.എച്ച് സെൻറര്‍ പുതിയ പ്രോജക്ടിന് ധനസഹായം കൈമാറി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊയിലാണ്ടി സി.എച്ച് സെൻറര്‍ പുതിയ പ്രോജക്ടിനുള്ള കുവൈത്ത് ചാപ്റ്റ റിെൻറ ഒന്നാംഘട്ട ധനസഹായം കൈമാറി. രണ്ടര ലക്ഷം രൂപയാണ് കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് സമ്മേളന വേദിയില്‍ വിതരണം ചെയ്തത്. കൊയിലാണ്ടി സി.എച്ച് സെൻറര്‍ വര്‍ക്കിങ് ചെയര്മാന് ഹുസൈൻ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി വി.പി. ഇബ്രാഹിം കുട്ടി, ട്രഷറര്‍ റഷീദ് വെങ്ങളം എന്നിവര്‍ക്ക് കൊയിലാണ്ടി സി.എച്ച് സെൻറര്‍ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ ഫവാസ് കാട്ടൊടി തുക കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രഫ. ബഷീർ അഹമ്മദ് ഖാൻ, പി.കെ.കെ. ബാവ, ടി.ടി. ഇസ്മായിൽ, ടി.പി. അഷ്റഫലി, ഷിബു മീരാൻ, സമദ് പൂക്കാട്, അലി കൊയിലാണ്ടി, സാജിദ് നടുവണ്ണൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
