സി.എച്ച് സെന്റർ സ്ഥാപകദിനാചരണ കാമ്പയിന് തുടക്കം
text_fieldsവടകര സി.എച്ച് സെന്റർ സ്ഥാപക ദിനാചരണ കാമ്പയിൻ കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വടകര സി.എച്ച് സെന്റർ സ്ഥാപക ദിന പ്രചാരണത്തിന്റെ ഭാഗമായി "കരുതലാണ് കാവൽ" എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിന് തുടക്കമായി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച കാമ്പയിൻ വർക്കിങ് പ്രസിഡന്റ് ഫൈസൽ കടമേരിയുടെ അധ്യക്ഷതയിൽ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ-സേവന-സഹായ രംഗത്തെ കരുതലിന്റെ പര്യായവും, വാണിജ്യ പ്രമുഖനുമായ മാങ്കോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ് മുറിച്ചാണ്ടിയെ പരിപാടിയിൽ ആദരിച്ചു.
സി.എച്ച് സെന്ററിന്റെ സ്നേഹോപഹാരം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അദ്ദേഹത്തിന് കൈമാറി. കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ, കെ.എം.സി.സി സംസ്ഥാന ട്രഷറർ എം.ആർ. നാസർ, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, റഷീദ് പയന്തോങ്ങ്, അബ്ദുല്ല മാവിലായി, ബഷീർ കണ്ണോത്ത്, നിഹാസ് വയലിൽ, ഫാറൂഖ് ഹമദാനി, ഹംസ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. സി.വി. അബ്ദുല്ല, സലിം ഹാജി പാലോത്തിൽ, ഉബൈദുല്ല വലിയാലത്ത്, ഉസ്മാൻ ഹാജി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ മുക്കാട് സ്വാഗതവും വി.ടി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.