അനർഹർക്ക് സർട്ടിഫിക്കറ്റ്: ഭിന്നശേഷിക്ഷേമ വകുപ്പിലെ 23 ഉദ്യോഗസ്ഥർക്കെതിരെ കേസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വ്യ ാജരേഖയുണ്ടാക്കിയതിന് 23 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഭിന്നശേഷിക്കാരുടെ ക്ഷ േമത്തിനായുള്ള അതോറിറ്റിയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കേസ് പ്രോസിക്യൂഷന് ക ൈമാറിയതായി സാമൂഹികക്ഷേമ മന്ത്രി സഅദ് അൽ ഖറാസ് അറിയിച്ചു. ഭിന്നശേഷി അതോറിറ്റിയിലെ ഡിജിറ്റൽവത്കരണത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയിൽപെട്ടത്.
അർഹരല്ലാത്ത നിരവധി പേർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖകളിൽ പലതും വ്യാജമാണെന്ന് കണ്ടെത്തിയത്.
വ്യാജരേഖയുടെ ബലത്തിൽ നിരവധിപേർ സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതോറിറ്റി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രേഖകളിൽ കൃത്രിമം കാണിച്ചതെന്ന് തെളിഞ്ഞതോടെ കൂട്ടുനിന്നതായി സംശയിക്കുന്ന 23 ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പൊതുമുതൽ ദുർവിനിയോഗം തടയാൻ വിവിധ ഏജൻസികളുടെ സഹകരണത്തോടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി സഅദ് അൽ ഖറാസ് അറിയിച്ചു. അവിഹിതമാർഗത്തിലൂടെ കൈപ്പറ്റിയ മുഴുവൻ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
