പണമയക്കലിന് നികുതി: സെൻട്രൽ ബാങ്കിനും ധനമന്ത്രിക്കും എതിർപ്പെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശത്തോട് സെൻട്രൽ ബാങ്കിന് എതിർപ്പെന്ന് റിപ്പോർട്ട്. റെമിറ്റൻസ് ടാക്സ് വിപരീത ഫലമുണ്ടാക്കുമെന്നും അനധികൃത ഹവാല ഇടപാടുകൾ വർധിക്കാൻ കാരണമാകുമെന്നും ആണ് സെൻട്രൽ ബാങ്കിെൻറ നിലപാട്.
ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ് സെൻട്രൽ ബാങ്ക് ഡയറക്ടർ ഡോ. മുഹമ്മദ് അൽ ഹാഷിൽ എന്നിവർ നികുതി നടപ്പാക്കലിന് അനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരത തകരാനും അനധികൃത ഹവാല സംഘങ്ങൾ വളരാനും തീരുമാനം വഴിവെക്കുമെന്നാണ് സെൻട്രൽ ബാങ്ക് ഡയറക്ടറുടെ അഭിപ്രായം. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം എത്തുക തുടങ്ങിയ വിപരീത ഫലങ്ങളും റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിലൂടെ ഉണ്ടാകുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശി^വിദേശി വിവേചനം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പാർലമെൻറിെൻറ നിയമകാര്യ സമിതിയും റെമിറ്റൻസ് ടാക്സ് നിർദേശത്തെ എതിർത്തിരുന്നു.
അതിനിടെ രാജ്യത്തെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്തണമെന്ന കരട് നിർദേശത്തിന് പാർലമെൻറിെൻറ ധനകാര്യസമിതി പ്രാഥമിക അംഗീകാരം നൽകി.
ധനകാര്യമന്ത്രിയുടെ പ്രതിനിധിയുടെയും കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിലിെൻറയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കൂടിയ പാർലമെൻറ് ധനകാര്യ സമിതിയാണ് വിദേശികളുടെ പണമിടപാടുകൾക്ക് നികുതി ബാധകമാക്കണമെന്ന നിർദേശം തത്ത്വത്തിൽ അംഗീകരിച്ചത്. ഒരു ദീനാർ മുതൽ 100 ദീനാർ വരെ അയക്കുന്നതിന് രണ്ട് ശതമാനം, 100 മുതൽ 500 വരെ മൂന്നു ശതമാനം, 500 ദീനാറിനു മുകളിൽ നാല് ശതമാനം എന്ന രീതികളിൽ നികുതി ഏർപ്പെടുത്തണമെന്നാണ് നിർദേശം. സ്വദേശികൾക്കിത് ബാധകമാക്കുന്നത് സംബന്ധിച്ച ചർച്ചകളൊന്നും കഴിഞ്ഞ ദിവസത്തെ യോഗത്തിലുണ്ടായില്ല. നികുതി നിർദേശം ചർച്ചചെയ്യാൻ പാർലമെൻറിെൻറ ധനകാര്യ സമിതി അടുത്ത ആഴ്ച വീണ്ടും യോഗം ചേരും. വിദേശികൾക്ക് റെമിറ്റൻസ് ടാക്സ് ഏർപ്പെടുത്തുന്നത് രാജ്യത്തിെൻറ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുമെന്ന വാദം ശരിയല്ലെന്ന് ധനകാര്യ സമിതി ചെയർമാർ സാലിഹ് ഖുർഷിദ് പറഞ്ഞു.
അതേസമയം, ഇത് അന്തിമ തീരുമാനമല്ലെന്നും അടുത്ത ആഴ്ച ചേരുന്ന യോഗത്തിൽ വിശദമായ ചർച്ച നടത്തി വോട്ടിനിടുമെന്നും സാലിഹ് ഖുർഷിദ് എം.പി പറഞ്ഞു. എല്ലാ കടമ്പകളും മറികടന്ന് ഉടൻ അന്തിമ തീരുമാനത്തിലെത്താൻ ഏറെ കാലതാമസം വേണ്ടിവരുമെന്ന വിലയിരുത്തലും ഇതോടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
