സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണുകളും മയക്കുമരുന്നും പിടികൂടി
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞദിവസം കുവൈത്ത് സെൻട്രൽ ജയിലിൽ നടന്ന മിന്നൽ പരിശോധനയിൽ തടവുകാരിൽനിന്ന് മൊബൈൽ ഫോണുകളും മയക്കുമരുന്ന് ഉൽപന്നവും കണ്ടെടുത്തു. വിവിധ സെല്ലുകളിൽനിന്നായി 1056 മൊബൈൽ ഫോണുകളും 301 ഗ്രാം മയക്കുമരുന്നുമാണ് പിടികൂടിയത്. ആൻറി നാർക്കോട്ടിക് വിഭാഗവും ജയിൽ സുരക്ഷാ വകുപ്പും സംയുക്തമായാണ് പരിശോധന പൂർത്തിയാക്കിയത്. ജയിലിലേക്ക് നിരോധിത വസ്തുക്കൾ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തടവുകാരെ ചോദ്യംചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പദ്ധതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
