Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ന്ദ്ര ബ​ജ​റ്റ്;...

കേ​ന്ദ്ര ബ​ജ​റ്റ്; കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന പ്ര​തി​ഷേ​ധാ​ർ​ഹം -പി.​സി.​എ​ഫ്

text_fields
bookmark_border
കേ​ന്ദ്ര ബ​ജ​റ്റ്; കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന പ്ര​തി​ഷേ​ധാ​ർ​ഹം -പി.​സി.​എ​ഫ്
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​രു​ന്ന ക​ടു​ത്ത വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യും തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്ന് പീ​പ്പി​ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ് ) കു​വൈ​ത്ത്. ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ കേ​ര​ള​വും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന വ​സ്തു​ത പോ​ലും കേ​ന്ദ്ര ധ​ന​മ​ന്ത്രി ബോ​ധ​പൂ​ർ​വ്വം വി​സ്മ​രി​ച്ച നി​ല​പാ​ടാ​ണ് ബ​ജ​റ്റി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ച്ചു വ​രു​ന്ന എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യു​ള്ള ഏ​ഴ് അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ൾ, വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് തു​ട​ങ്ങി​യ നി​ർ​ണാ​യ​ക ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം ബ​ജ​റ്റി​ൽ പൂ​ർ​ണ​മാ​യും ത​ഴ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ഗു​രു​ത​ര അ​വ​ഗ​ണ​ന​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​മാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്റെ ഭൂ​മി വി​ട്ടു​ന​ൽ​കു​ക​യും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടും ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ച​തി​നെ ഒ​രു രീ​തി​യി​ലും നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ഈ ​അ​വ​ഗ​ണ​നാ​പ​ര​മാ​യ സ​മീ​പ​നം കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​ത്തെ മ​ന:​പൂ​ർ​വ്വം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ്.

ഈ ​വി​ഷ​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഹു​മ​യൂ​ൺ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷു​ക്കൂ​ർ കി​ളി​യ​ന്തി​രി​ക്കാ​ൽ, ബ​ഷീ​ർ ക​ക്കോ​ടി, സി​ദ്ദീ​ഖ് പൊ​ന്നാ​നി, ഫ​സ​ലു​ദീ​ൻ പു​ന​ലൂ​ർ, സ​ജ്ജാ​ദ് തോ​ന്ന​യ്ക്ക​ൽ, റ​ഫീ​ഖ് സ​ൽ​വ, സ​ഫ​റു​ല്ലാ​ഹ് കൊ​ല്ലം, ന​വാ​സ് പ​ന്ത​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റ​ഹീം ആ​രി​ക്കാ​ടി സ്വാ​ഗ​ത​വും സ​ലിം താ​നാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central budgetgulfnewsKuwaitgulfnewsmalayalam
News Summary - Central Budget; Protest against disregard for Kerala - PCF
Next Story