ഒഴിപ്പിക്കൽ പരിശീലനം നടത്തി രക്തബാങ്ക്
text_fieldsകേന്ദ്ര രക്തബാങ്ക് നടത്തിയ അടിയന്തര ഒഴിപ്പിക്കൽ പരിശീലനം
കുവൈത്ത് സിറ്റി: കേന്ദ്ര രക്തബാങ്ക് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നത് പരിശീലിക്കുന്നതിന്റെ ഭാഗമായി ‘ഒഴിപ്പിക്കൽ’ നടത്തി. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, ഗതാഗത വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് അഭ്യാസം നടത്തിയതെന്ന് രക്തദാന വകുപ്പ് ഡയറക്ടർ ഡോ. റീം അൽ റദ്വാൻ അറിയിച്ചു.
ദ്രുതഗതിയിലുള്ള ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ, ദാതാക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തൽ, അടിയന്തര ഘട്ടത്തിൽ അതിവേഗത്തിൽ രക്തം നൽകൽ തുടങ്ങിയവയിലാണ് പരിശീലനം നടത്തിയത്. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ തീവ്ര പരിശീലനം ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്ന് ഡോ. റീം അൽ റദ്വാൻ പറഞ്ഞു.
മൂന്നുനില കെട്ടിടത്തിൽനിന്ന് 379 പേരെ നാല് മിനിറ്റിനുള്ളിൽ ഒഴിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ജീവനക്കാർ പ്രാപ്തരാണെന്ന് ഇത് ബോധ്യപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

