Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ട്ടി​പ്പു​ക​ൾ​ക്ക്...

ത​ട്ടി​പ്പു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു; ടെ​ലി​ഗ്രാം ചാ​ന​ലു​ക​ൾ​ക്കെ​തി​രെ സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
ത​ട്ടി​പ്പു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു; ടെ​ലി​ഗ്രാം ചാ​ന​ലു​ക​ൾ​ക്കെ​തി​രെ സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ന്ന​റി​യി​പ്പ്
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ദ്രു​ത സാ​മ്പ​ത്തി​ക വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ടെ​ലി​ഗ്രാം ആ​പ്ലി​ക്കേ​ഷ​നി​ലെ ചാ​ന​ലു​ക​ളി​ലും ഗ്രൂ​പ്പു​ക​ളി​ലും ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ത​ട്ടി​പ്പി​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നും ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി.

ത​ട്ടി​പ്പു​കാ​ർ ഈ ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ ഫ​ണ്ട് വി​ത​ര​ണം ചെ​യ്യു​ക​യും പ​ണ​ത്തി​ന്റെ ഉ​റ​വി​ടം മ​റ​ച്ചു​വെ​ക്കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് അ​ത് കു​റ്റ​വാ​ളി​ക​ൾ​ക്ക് കൈ​മാ​റു​ന്നു.

ഈ ​ഇ​ട​പാ​ടു​ക​ൾ പ​ല​പ്പോ​ഴും അ​നി​യ​ന്ത്രി​ത​മാ​യ ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ അ​ല്ലെ​ങ്കി​ൽ അ​നൗ​പ​ചാ​രി​ക മാ​ർ​ഗ​ങ്ങ​ൾ വ​ഴി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​പ്ര​ക്രി​യ​യി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് വ്യ​ക്തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​വെ​ക്കു​ക​യും നി​യ​മ ന​ട​പ​ക​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ൾ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ഭ്യ​ർ​ഥി​ച്ചു.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ടു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudcentral bankTelegramwarnings
News Summary - Central Bank warns against Telegram channels being used for fraud
Next Story