വിദേശികളുടെ കിട്ടാക്കടം ബാധ്യത: വാർത്ത സെൻട്രൽ ബാങ്ക് നിഷേധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവത്കരണം വഴി പൊതുമേഖലയിൽനിന്ന് ജോലി നഷ്ടപ്പെട്ട വിദേശികളുടെ കിട്ടാക്കടം ബാങ്കുകൾക്ക് ബാധ്യതയാവുന്നതായി പ്രാദേശിക പത്രം നൽകിയ വാർത്ത സെൻട്രൽ ബാങ്ക് നിഷേധിച്ചു. നാലുവർഷത്തിനിടെയുള്ള വിദേശികളുടെ കിട്ടാക്കടം 1.8 ശതകോടി ഡോളർ എത്തിയതായാണ് റിപ്പോർട്ട് വന്നത്. ഇത്തരത്തിൽ ഒരു കണക്കും സെൻട്രൽ ബാങ്ക് പുറത്തുവിട്ടിട്ടില്ല. മൂന്നുമാസം കൂടുേമ്പാൾ പുറത്തുവിടുന്ന പതിവ് സ്ഥിതിവിവരക്കണക്ക് അല്ലാതെ ഇൗ ദിശയിൽ തങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. ഇതിലാകെട്ട വിദേശികളുടെ കിട്ടാക്കടവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല.
കുവൈത്തിൽ ബാങ്കിങ് മേഖല ശക്തമായ നിലയിലാണുള്ളത്. ഒരു പ്രതിസന്ധിയും ഇപ്പോൾ ഇല്ല. കിട്ടാക്കടം വരുത്തിയവരിൽ എല്ലാ വിഭാഗവും ഉണ്ട്. അത് സ്വാഭാവിക നിരക്കിനെക്കാൾ കൂടുതലുമല്ലെന്ന് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. സെൻട്രൽ ബാങ്കിനെ ഉദ്ധരിച്ച് വാർത്തകൾ നൽകുേമ്പാൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മാധ്യമങ്ങളോടും വാർത്താ ഏജൻസികളോടും അധികൃതർ മുന്നറിയിപ്പു നൽകി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ രാജ്യത്തിെൻറ സാമ്പത്തികവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ, കൂടുതൽ ഉത്തരവാദിത്തത്തോടെയും ആധികാരികത ഉറപ്പുവരുത്തിയും മാത്രമേ ഇത്തരം വാർത്ത നൽകാവൂ എന്ന് സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
