Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രവും സംസ്ഥാനവും അടിയന്തര ഇടപെടൽ നടത്തണം- എം.എ നിസാം

text_fields
bookmark_border
കേന്ദ്രവും സംസ്ഥാനവും അടിയന്തര ഇടപെടൽ നടത്തണം- എം.എ നിസാം
cancel
camera_alt

എം.എ നിസാം-ഒ.ഐ.സി.സി ജനറൽ സെക്രട്ടറി (സംഘടന ചുമതല) 

നോർക്കയും ലോക കേരള സഭയും പോലുള്ള പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച സംവിധാനങ്ങളും ഈ വിഷയത്തിൽ ഒന്നും ചെയ്തില്ല സംഘർഷ പശ്ചാത്തലത്തിൽ കുവൈത്തിലെ മലയാളികൾ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറോ കേരള സംസ്ഥാന സർക്കാറോ ബന്ധപ്പെട്ട സംവിധാനങ്ങളോ ഇതുവരെ ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.

കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിന് അടിത്തറ പാകുന്നത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികളാണ്. വർഷംതോറും വൻതോതിലുള്ള വിദേശനാണ്യമാണ് ഇവർ നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് അധികാരികൾ കൈകൊള്ളുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവർക്കായി ഒരു ചാർട്ടേർഡ് വിമാന സർവീസ് പോലും ആരംഭിക്കാൻ സർക്കാറുകൾ മുൻകൈ എടുത്തില്ല. നോർക്കയും ലോക കേരള സഭയും പോലുള്ള പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച സംവിധാനങ്ങളും ഈ വിഷയത്തിൽ ഒന്നും ചെയ്തില്ല.

മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് പ്രത്യേക യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ, മലയാളികൾക്ക് അത്തരം പരിഗണന ലഭിക്കാത്തത് അവഗണന അല്ലാതെ മറ്റെന്താണ്? അവഗണനകൾ അവസാനിപ്പിച്ച് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനവും അടിയന്തര ഇടപെടൽ നടത്തണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Center and State should take immediate intervention- MA Nizam
Next Story