ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു; നാൽപ്പതിന്റെ നിറവിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ
text_fieldsയുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, ഇന്ത്യൻ
അംബാസഡർ പരമിത തൃപതി, പ്രമോദ് നാരായൺ എം.എൽ.എ, തോമസ് കെ. തോമസ് എന്നിവർ
കുവൈത്ത് സിറ്റി: നാൽപ്പതിന്റെ നിറവിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ. വാർഷിക ഭാഗമായി വിവിധ ആഘോഷപരിപരിപാടികൾ സംഘടിപ്പിച്ചു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വാർഷികാഘോഷത്തിൽനിന്ന്
മൻസൂറിയ സ്റ്റേഡിയത്തിൽ നടന്ന ആഘോഷത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത തൃപതി, പ്രമോദ് നാരായൺ എം.എൽ.എ, തോമസ് കെ. തോമസ്, സംവിധായകൻ ബ്ലസി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സി.രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്സൻ ഡോ.ബെറ്റി ചാണ്ടി സ്കൂളിന്റെ 40 വർഷത്തെ വളർച്ചയും പ്രവർത്തനവും വിശദീകരിച്ചു.
ചടങ്ങിൽ റൂബി ജൂബിലി സ്മരണിക മന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. സ്കൂളിൽ 30, 25 വർഷം സേവനമനുഷ്ഠിച്ച അധ്യാപകർ, മുൻ പ്രിൻസിപ്പൽ സുശൻ റോയി, മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ.പി. ജോൺ തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.സി.ഇ, എസ്.എസ്.ഇ ഉയർന്ന മാർക്ക് നേടിയവർ, വിവിധ ക്ലാസുകളിലെ അക്കാദമിക് മികവ് നേടിയ വിദ്യാർഥികൾ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി. സ്കൂൾ ക്യാപ്റ്റൻ ദന്ന റേച്ചൽ സുധീർ നന്ദിപറഞ്ഞു.
അവതരിപ്പിച്ച ‘ദി ഗാർഡൻ ഓഫ് ലെഗസി’ നൃത്ത-നാട്യാവിഷ്കാരം സ്കൂളിന്റെ നാല്പത് വർഷത്തെ പൈതൃകം കലാപരമായി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

