ഗ്രീൻ ഐലൻഡിൽ ആഘോഷം; ഇന്ത്യൻ സംസ്കാര നിറങ്ങൾ ഒത്തുചേർന്ന് ‘ഭാരത് മേള’
text_fieldsഗ്രീൻ ഐലൻഡിൽ ‘ഭാരത് മേള- 2026’ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ജനങ്ങൾക്കൊപ്പം
‘ഭാരത് മേളയിൽ അവതരിപ്പിച്ച കലാപരിപാടി
കുവൈത്ത് സിറ്റി: ഗ്രീൻ ഐലൻഡിൽ ഇന്ത്യൻ സംസ്കാരത്തിന്റെ നിറങ്ങൾ ഒത്തുചേർന്ന് ‘ഭാരത് മേള- 2026’. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന മേളയിൽ വലിയ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.
ടൂറിസ്റ്റ് എന്റർപ്രൈസ് കമ്പനിയുമായി സഹകരിച്ച് അറേബ്യൻ ഗൾഫ് റോഡിലെ ഗ്രീൻ ഐലൻഡിലാണ് ഇന്ത്യൻ എംബസി മേള സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി മേള ഉദ്ഘാടനം ചെയ്തു. എംബസി മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും വ്യാപാര-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ നൃത്ത-സംഗീത പരിപാടികളും പരമ്പരാഗത കലാപ്രകടനങ്ങളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണ സ്റ്റാളുകളും കൈത്തറി-കലാ പ്രദർശനങ്ങളും സന്ദർശകർക്ക് പ്രത്യേക അനുഭവമായി. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിനോദ പരിപാടികളും പ്രത്യേക കളി സ്ഥലങ്ങളും ഒരുക്കിയിരുന്നു. ഇന്ത്യ-കുവൈത്ത് സൗഹൃദവും സാംസ്കാരിക ഇടപെടലും ശക്തിപ്പെടുത്തുന്ന വേദിയായി ഭാരത് മേള മാറിയതായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

