സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക ആദ്യ ഫലപെരുന്നാൾ
text_fieldsകുവൈത്ത് സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ ആദ്യ ഫല പെരുന്നാൾ
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ ആദ്യ ഫല പെരുന്നാൾ എൻ.ഇ.സി.കെ അങ്കണത്തിൽ നടത്തി. വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങ് ഫാ. വർഗീസ് കാവനാട്ടിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഇടവക ട്രസ്റ്റി ഷെബി തോമസ്, ജനറൽ കൺവീനർ അനി സ്റ്റീഫൻ, എബി തോമസ് എന്നിവർ സംസാരിച്ചു. ഗാനസന്ധ്യ, റാഫിൾ ഡ്രോ എന്നിവ നടത്തി. ഗാനസന്ധ്യക്ക് റെജിമോൻ ജേക്കബ്, വിളവെടുപ്പ് ലേലത്തിന് സുനിൽ ജോസഫ് എന്നിവർ നേതൃത്വം നൽകി. വിവിധ പ്രവർത്തനങ്ങൾക്ക് വികാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ഇടവക മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇടവക സെക്രട്ടറി മിലൻ കെ. അറയ്ക്കൽ സ്വാഗതം പറഞ്ഞു.

