ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനവും ആചരിച്ചു
text_fieldsഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനവും ആചരിച്ചപ്പോൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്തിെൻറ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് 61ാം സ്ഥാപകദിനവും ആചരിച്ചു.
അബ്ബാസിയയിലെ ഒ.ഐ.സി.സി ഓഫിസിൽ നടത്തിയ പരിപാടിയിൽ യൂത്ത് വിങ് പ്രസിഡൻറ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു.ഒ.ഐ.സിസി നാഷനൽ പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ് വൈസ് പ്രസിഡൻറ് ഷോബിൻ സണ്ണി, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സൂരജ് കണ്ണൻ, ഷരൺ, ബോണി, ബിജി പള്ളിക്കൽ, അബി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. ഷബീർ കൊയിലാണ്ടി സ്വാഗതവും ഇസ്മയിൽ മലപ്പുറം നന്ദിയും പറഞ്ഞു.

