തിരുപ്പിറവിയുടെ സന്തോഷത്തിൽ ഇന്ന് ക്രിസ്മസ് ആഘോഷം
text_fieldsകുവൈത്ത് സിറ്റി: പ്രവാസ ലോകത്തെ ക്രൈസ്തവ വിശ്വാസികൾ യേശുക്രിസ്തുവിെൻറ തിരുപ്പിറവി ആഘോഷത്തിെൻറ സന്തോഷത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷത്തിന് പൊലിമയില്ലെങ്കിലും സന്തോഷത്തിന് കുറവില്ല. കുവൈത്തിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്.
കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സര പരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. പൊതുപരിപാടികൾക്ക് പകരം ഒാൺലൈനായാണ് മിക്കവാറും പരിപാടികൾ. പാട്ടും മേളവുമായി വീടുതോറും കയറിയിറങ്ങുന്ന കരോൾ സംഘങ്ങൾ സജീവമാകാറുണ്ട് സാധാരണ പ്രവാസലോകത്തെ ക്രിസ്മസ് നാളുകൾ. എന്നാൽ, ഇത്തവണ കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
പുതിയ വൈറസ് വകഭേദം സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് കുവൈത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പൊതു പരിപാടികൾ ധൈര്യപൂർവം വെക്കാൻ കഴിയില്ല.
ആത്മീയ കൂട്ടായ്മകൾക്കും ഇടവകകൾക്കും പുറമെ മലയാളി മാനേജ്മെൻറിൽ ഉള്ള വിവിധ കമ്പനികളും ജീവനക്കാർക്കായി ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ക്രൈസ്തവ വീടുകളിൽ പുൽക്കൂടുകൾ അലങ്കരിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ നക്ഷത്രാലംകൃതമാണ്.
ക്രിസ്മസ് ദിവസവും വെള്ളിയാഴ്ച അവധിയും ഒത്തുവരുന്നത് വിശ്വാസികൾക്ക് സൗകര്യപ്രദമായി. ആറുലക്ഷത്തിന് മേൽ വിവിധ രാജ്യക്കാരായ ൈക്രസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

