Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യവസായ മേഖലകളിൽ സി.സി.ടി.വി സംവിധാനങ്ങൾ നിർബന്ധം
text_fieldsbookmark_border
കുവൈത്ത് സിറ്റി: വ്യവസായ മേഖലകളിൽ സി.സി.ടി.വി സംവിധാനങ്ങൾ നിർബന്ധമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി നിർദ്ദേശം പുറത്തിറക്കി. വ്യവസായ പ്ലോട്ടുകൾ, സ്ക്രാപ്പ് യാർഡുകൾ, സ്റ്റോറേജ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഉടമകളും ഓപ്പറേറ്റർമാരും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2015 ലെ നിയമപ്രകാരമുള്ള സുരക്ഷാ നിരീക്ഷണ ചട്ടങ്ങൾ പാലിക്കാനാണ് നിർദ്ദേശം.
പൊതു-സ്വകാര്യ സ്വത്തുക്കളുടെ സുരക്ഷ ശക്തിപ്പെടുത്താനും വ്യവസായ മേഖലകളിലെ നിയമലംഘനങ്ങൾ കുറക്കാനുമാണ് നടപടി. അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചുള്ള സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

