പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: ക​ട​ൽ​ത്തീ​ര​ത്തും പാ​ർ​ക്കു​ക​ളി​ലും  നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ

11:02 AM
14/05/2019

കു​വൈ​ത്ത്​ സി​റ്റി: പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ കു​വൈ​ത്തി​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും ജാ​ബി​ർ പാ​ല​ത്തി​ലും ദ്വീ​പു​ക​ളി​ലും മ​റ്റു പൊ​തു സ്ഥ​ല​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു. പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ്​ വ്യാ​പ​ക​മാ​യി കാ​മ​റ സ്ഥാ​പി​ച്ച​ത്. കാ​മ​റ​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മു​മാ​യും പ​രി​സ്ഥി​തി പ​ബ്ലി​ക്​ ​അ​തോ​റി​റ്റി​യു​മാ​യും ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. 

പാ​ർ​​ല​മ​െൻറ്​ അം​ഗം അ​ഹ്​​മ​ദ്​ അ​ൽ ഫാ​ദി​ലി​​െൻറ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച്​ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ അ​തോ​റി​റ്റി. കാ​മ​റ​ക​ൾ​ക്കു​പു​റ​മെ പ​രി​സ്ഥി​തി പൊ​ലീ​സ് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ റോ​ന്തു​ചു​റ്റി​യും കു​റ്റ​കൃ​ത്യ​ങ്ങ​ൾ പി​ടി​കൂ​ടും. പ്ര​ധാ​ന​മാ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ക​ടു​ത്ത​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

ക​ട​ലോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ 10,000 ദീ​നാ​ർ പി​ഴ ന​ൽ​കേ​ണ്ടി വ​രും. പൊ​തു​സ്ഥ​ല​ത്ത്​ സി​ഗ​ര​റ്റ്​​കു​റ്റി വ​ലി​ച്ചെ​റി​യു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശൈ​ഖ്​ ജാ​ബി​ർ കോ​സ്​​വേ​യി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷം മു​ത​ൽ മൂ​ന്നു​വ​ർ​ഷം​വ​രെ ത​ട​വും 5000 ദീ​നാ​ർ മു​ത​ൽ 50,000 ദീ​നാ​ർ​വ​രെ പി​ഴ​യും ല​ഭി​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്.

Loading...
COMMENTS