സി.ബി.എസ്.ഇ ഫലം; ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ഉജ്ജ്വല വിജയം
text_fieldsസയ്ദ് സുഹൈൽ, ആൻ മറിയ, അഗസ്റ്റിൻ ആന്റണി
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഉജ്ജ്വല വിജയം കൈവരിച്ചു. പന്ത്രണ്ടാം തരം സയൻസ് വിഭാഗത്തിൽ 96.6 ശതമാനം മാർക്കോടെ സയ്ദ് സുഹൈൽ ശാഹുൽ ഹമീദ് ഒന്നാം സ്ഥാനം നേടി.95.6 ശതമാനം മാർക്ക് നേടിയ സമീറ സയ്ദ് മസ്താൻ രണ്ടാം സ്ഥാനവും 94.6 ശതമാനം മാർക്കോടെ അലീന ആൻ ഡാനിയൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്സിൽ 88.6 ശതമാനം മാർക്കോടെ അഗസ്റ്റിൻ ആന്റണി ഒന്നാമതെത്തിയപ്പോൾ 88 ശതമാനം മാർക്കോടെ ജാനകി ഹരിഹരൻ രണ്ടാമതും 84.8 ശതമാനം മാർക്കോടെ അഫീഫ അബ്ദുൽ റഹീം മൂന്നാമതും എത്തി. പത്താം തരത്തിൽ 96.2ശതമാനം മാർക്കോടെ ആൻ മറിയ സെബാസ്റ്റ്യൻ ഒന്നാം സ്ഥാനം നേടി. 95.6ശതമാനം മാർക്കോടെ സാദിക ശാഹുൽ ഹമീദ് രണ്ടാം സ്ഥാനവും 94.2ശതമാനം മാർക്കോടെ നഥാനിയ മേഴ്സി പ്രതീഷ് മൂന്നാം സ്ഥാനം നേടി. 19 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ പ്രിൻസിപ്പാൾ കെ.വി. ഇന്ദുലേഖ എന്നിവർ അനുമോദിച്ചു.

