സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക് മീറ്റ്: ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ സീഫ ജീലാനിക്ക് വെള്ളി
text_fieldsസീഫ ജീലാനി മെഡലുമായി
കുവൈത്ത് സിറ്റി: ഛത്തിസ്ഗഢിലെ റായ്പൂരിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക് മീറ്റിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ സീഫ ജീലാനി അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കുവൈത്തിൽ ജാവലിൻ ത്രോയിൽ ഒരു വിദ്യാർഥി ഈ നേട്ടം കൈവരിക്കുന്നത്.
സീഫയെ കൂടാതെ അണ്ടർ 14 വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ആയുർദയും അണ്ടർ 17 ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ജെസുദാസ് നോയൽ രാജും ലോങ് ജംപിൽ ശ്രീഹരി നന്ദനും മാറ്റുരച്ചിരുന്നു.
ടീം അംഗങ്ങളേയും ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. രമേശ് കുമാറിനെയും സ്കൂൾ സ്പെഷൽ അസംബ്ലിയിൽ ആദരിച്ചു. ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലീം എന്നിവർ സംസാരിച്ചു. ഈ മാസം 15 മുതൽ കൊച്ചിയിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ടീം പങ്കെടുക്കുമെന്ന് സ്കൂൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

