സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ ഫുട്ബാൾ; സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ജേതാക്കൾ
text_fieldsസി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ ഫുട്ബാൾ ജേതാക്കളായ സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ടീം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂളിൽ (ഐ.ഇ.എ.എസ്) നടന്ന 26ാാമത് സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ ഫുടബാൾ ടൂർണമെന്റിൽ ഇന്ത്യൻ പബ്ലിക് സ്കൂൾ (ഐ.പി.എസ്) ജേതാക്കൾ.
ഫൈനലിൽ ഐ.ഐ.എസ്.എമ്മിനെ തോൽപിച്ചാണ് നേട്ടം. കുവൈത്തിലെ 19 ഇന്ത്യൻ സ്കൂളുകൾ പങ്കെടുത്ത ചാമ്പ്യഷിപ്പിൽ ഐ.പി.എസ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചതായി കോച്ചും ടെൻ സ്പോർട്സ് അക്കാദമി ഡയറക്ടറുമായ ഇർഷാദുൽ ഹഖ് പറഞ്ഞു.
മികച്ച രീതിയിലുള്ള പരിശീലനം വിജയത്തിന് കാരണമായതായി ടീം അംഗങ്ങൾ പറഞ്ഞു. ഐ.ഇ.എ.എസ് പ്രിൻസിപ്പൽ ഫാ. ജെയിംസ് ടസ്കാനോ, ഡയറക്ടർ ഫാ. ഡെറിക് മിസ്ക്വിറ്റ, ഐ.പി.എസ് പ്രിൻസിപ്പൽ ലൂസി ചെറിയാൻ, ഐ.ഐ.എസ്.എം പ്രിൻസിപ്പൽ ഇന്ദുലേഖ സുരേഷ് എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

