സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക് മീറ്റ്; ഐ.സി.എസ്.കെ ഓവറോൾ ജേതാക്കൾ
text_fieldsസി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക് മീറ്റ് ഓവറോൾ ജേതാക്കളായ ഐ.സി.എസ്.കെ
കുവൈത്ത് സിറ്റി: 24ാമത് സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്തിന് (ഐ.സി.എസ്.കെ) ഓവറോൾ കിരീടം. അഹമ്മദിയിലെ ഷബാബ് സ്പോർട്ടിങ് ക്ലബിൽ നടന്ന കായികോത്സവത്തിൽ 341 പോയന്റ് കരസ്ഥമാക്കിയാണ് സ്കൂൾ അഭിമാനനേട്ടം സ്വന്തമാക്കിയത്. തുടർച്ചയായ 19ാം വർഷവും കിരീടം നിലനിർത്താൻ ഇതോടെ ഐ.സി.എസ്.കെക്കായി.
307 പോയന്റ് നേടിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ രണ്ടാം സഥാനവും 247 പോയന്റോടെ ഫഹാഹീൽ അൽ വതാനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ മൂന്നാമതുമെത്തി. 22 സ്കൂളുകളിൽനിന്നായി 1300ലേറെ കുട്ടികൾ കായികമേളയിൽ പങ്കാളികളായിരുന്നു. അണ്ടർ 14, 17 ആൺകുട്ടികളുടെ വിഭാഗങ്ങളിലും അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും ഐ.സി.എസ്.കെ ചാമ്പ്യൻഷിപ് നേടി.
13 സ്വർണം, 19 വെള്ളി, 12 വെങ്കലം എന്നിവയോടെയാണ് ഐ.സി.എസ്.കെയുടെ നേട്ടം. മികച്ച നേട്ടം സ്വന്തമാക്കിയ ഐ.സി.എസ്.കെ കായികതാരങ്ങളെ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു. സ്കൂളിലേക്ക് കിരീടം കൊണ്ടുവരാൻ തീവ്രമായി പ്രവർത്തിച്ച ഫിസിക്കൽ എജുക്കേഷൻ ടീച്ചർമാരുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും ശ്രമങ്ങളെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

