സി.ബി.എസ്.ഇ ക്ലസ്റ്റർ സ്പോർട്സ്: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ കായികമേളയിൽ ഇന്ത്യൻ കമ്യൂണിറ്റി സ ്കൂളിന് തുടർച്ചയായ 18ാം വർഷവും കിരീടം. കൈഫാൻ അമച്വർ അത്ലറ്റിക് ഫെഡറേഷൻ സ്റ്റ േഡിയത്തിൽ നടന്ന മീറ്റിൽ കുവൈത്തിലെ 17 ഇന്ത്യൻ സ്കൂളുകളിൽനിന്നായി 1300ഒാളം കായികതാരങ്ങൾ മാറ്റുരച്ചു.
56 ഇനങ്ങളിലായി നടന്ന മത്സരം ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, അൽ അമൽ സ്കൂൾ പ്രിൻസിപ്പൽ ബാൽദ്വിൻ ഫൈവെ എന്നിവർ ചേർന്ന് ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു. വിവിധ സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും അധ്യാപകരും സംബന്ധിച്ചു. സി.ബി.എസ്.ഇ കുവൈത്ത് ചാപ്റ്റർ കൺവീനർ അരുൾ ധർമരാജ് സംബന്ധിച്ചു. മൂന്നുദിവസത്തെ മേളയിൽ 428 പോയൻറ് നേടി ആധികാരികമായാണ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കിരീടം ഉറപ്പിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ 263 പോയൻറ് നേടിയപ്പോൾ ഗൾഫ് ഇന്ത്യൻ സ്കൂൾ 237 പോയൻറുമായി മൂന്നാം സ്ഥാനം കൈക്കലാക്കി. 35 സ്വർണവും 16 വെള്ളിയും നാല് വെങ്കലവും നേടിയായിരുന്നു ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിെൻറ തേരോട്ടം. വിജയികൾ നവംബർ 26 മുതൽ 30 വരെ ഛത്തീസ്ഗഢിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക് മീറ്റിൽ കുവൈത്ത് ക്ലസ്റ്ററിനെ പ്രതിനിധാനംചെയ്ത് മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
