സി.ബി.എസ്.ഇ 10ാം ക്ലാസ്: മുഴുവൻ മാർക്കും നേടി മലയാളി വിദ്യാർഥികൾ
text_fieldsകുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികവു തെളിയിച്ചു കുവൈത്തിലെ പ്രവാസി മലയാളി വിദ്യാർഥികൾ. 500ൽ 500 മാർക്ക് നേടി കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർഥി അയ്മൻ മുഹമ്മദ് യൂനുസ് കുഞ്ഞ്, ഭവൻസ് കുവൈത്ത് വിദ്യാർത്ഥിയായ ദർശൻ കൃഷ്ണ എന്നിവർ മലയാളികളുടെ അഭിമാനമായി.
പഠന മികവിനൊപ്പം വിവിധ മത്സരങ്ങളിലും കഴിവ് തെളിയിച്ച അയ്മൻ, 2024ലെ മീഡിയവൺ ലിറ്റിൽ സ്കോളർ മത്സരത്തിൽ നാലാം സ്ഥാനം നേടിയിരുന്നു. സ്റ്റുഡന്റ്സ് ഇന്ത്യ റിഗ്ഗഈ പ്രസിഡന്റാണ്. ക്വിസ് മൽസരങ്ങളിൽ മറ്റു സമ്മാനങ്ങളും നേടിയിട്ടുണ്ട്. 18 വർഷമായി കുടുംബസമേതം കുവൈത്തിലുള്ള കൊല്ലം സ്വദേശി പിതാവ് യൂനുസ് കുഞ്ഞ് അൽ ദോ കമ്പനിയിൽ ജോലി ചെയ്യുന്നു. സുനിജയാണ് മാതാവ്. സഹോദരൻ അഹ്‌സാൻ മുഹമ്മദ് ആറാം ക്ലാസ് വിദ്യാർഥിയാണ്.
കുവൈത്തിൽ സ്വകാര്യമേഖലയിൽ ഉദ്യോഗസ്ഥരായ എറണാകുളം സ്വദേശികളായ കളത്തിൽ കൃഷ്ണകുമാറിന്റെയും, ധന്യ കൃഷ്ണകുമാറിന്റെയും മകനാണു ദർശൻ കൃഷ്ണ. സഹോദരി ദേവിക കൃഷ്ണ പ്ലസ് ടു വധ്യാർഥിനിയാണ്. പഠനത്തിലും മറ്റു മേഖലകളിലും മികവു പുലർത്തുന്ന ഇരുവരുടെയും ഈ നേട്ടം കുടുംബത്തിനും അധ്യാപകർക്കും കുവൈത്തിലെ മലയാളി സമൂഹത്തിനും അഭിമാനമായി മാറി. മികച്ച നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും സുഹൃത്തുക്കളും ഇരുവരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

