Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിബി ജോർജ്: ശ്രദ്ധേയ...

സിബി ജോർജ്: ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ സ്ഥാനപതി

text_fields
bookmark_border
സിബി ജോർജ്: ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ സ്ഥാനപതി
cancel
camera_alt

സി​ബി ജോ​ർ​ജ്

കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ശ്രദ്ധേയമായ ഇടപെടലുകൾക്കുശേഷം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്തിൽനിന്ന് മടങ്ങുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ജപ്പാനാണ് പുതിയ പ്രവർത്തനമേഖല. എന്നാകും മടക്കം, ആരാകും കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി എന്നത് സംബന്ധിച്ച് വൈകാതെ വ്യക്തത വരും.

കോവിഡിന്റെ അപ്രതീക്ഷിത ആഘാതത്തിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന ഘട്ടത്തിൽ 2020 ആഗസ്റ്റ് ആദ്യവാരത്തിലാണ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് ചുമതലയേൽക്കുന്നത്. രാജ്യാതിർത്തികൾ അടക്കപ്പെടുകയും ലോകം നിശ്ചലമാകുകയും ചെയ്ത നാളുകളിൽ കുവൈത്തിലെ ഇന്ത്യക്കാർ വലിയ ആശങ്കകളിലൂടെയാണ് കടന്നുപോയത്. രോഗം പടർത്തിയ ഭീതിപ്പെടുത്തലിനൊപ്പം തൊഴിൽ നഷ്ടവും നാടണയാനാകുമോ എന്ന ആകുലതകളും ആളുകളെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട സിബി ജോർജ് കുവൈത്തിലെ ഇന്ത്യക്കാരുടെ രക്ഷാകർത്താവായി മാറി.

കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് വാക്‌സിൻ എത്തിക്കൽ, ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റുമതി തുടങ്ങി ഈ സമയത്ത് കുവൈത്തും ഇന്ത്യയും തമ്മിലുണ്ടായ സംയുക്ത സഹകരണത്തിന് അദ്ദേഹം ചുക്കാൻ പിടിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൂർണപിന്തുണ ഇക്കാര്യങ്ങളിൽ സിബി ജോർജിന് ലഭിച്ചു. ഇരകൾ എന്നതിൽനിന്ന് ഐക്യത്തോടെയും ധൈര്യത്തോടെയും കോവിഡ് മഹാമാരിയെ അതിജീവിച്ചവർ എന്ന നിലയിലേക്ക് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ എത്തിക്കാൻ ഈ പ്രവർത്തനങ്ങൾകൊണ്ടായി. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെ സാമ്പത്തിക സഹായം നൽകുന്നതിനും അദ്ദേഹത്തിന്റെ ഇടപെടൽ സഹായകമായി. പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിലും എംബസിയുടെയും അംബാസഡറുടെയും കരുതലുണ്ടായി.

സ്ഥാനപതിയുടെ ഔപചാരികതകളൊന്നുമില്ലാതെയായിരുന്നു സിബി ജോർജിന്റെ പെരുമാറ്റം. സൗമ്യമായും പുഞ്ചിരിയോടെയും അദ്ദേഹം ഏവരോടും ഇടപെട്ടു. ഇടനിലക്കാരില്ലാതെ സാധാരണക്കാർക്ക് നേരിട്ട് എംബസിയെ എന്താവശ്യത്തിനും സമീപിക്കാം എന്ന അവസ്ഥകൈവന്നത് അദ്ദേഹത്തിലൂടെയാണ്. എംബസിയിൽ നടന്നുവന്ന ഓപൺ ഹൗസിലൂടെ നിരവധി പേരുടെ പ്രശ്ന പരിഹാരത്തിനു അതിവേഗ ഇടപെടൽ ഉണ്ടായി.

കെട്ടിക്കിടന്നിരുന്ന വെൽഫെയർ ഫണ്ട് നിരാലംബരായ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങിയതു ശ്രദ്ധേയ പ്രവർത്തനമാണ്. നീറ്റ് പരീക്ഷക്ക് ഇന്ത്യക്കു പുറത്ത് ആദ്യമായി വേദിയൊരുക്കാൻ ഇടപെട്ടതും ഇന്ത്യക്കാർക്ക് നേട്ടമായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗത പങ്കാളിത്തത്തിനും അടുപ്പത്തിനും ശക്തിപകരാനും സിബി ജോർജിന്റെ ഇടപെടലുണ്ടായി. കുവൈത്തി രാജകുടുംബത്തോടും സർക്കാറിനോടും നല്ല സൗഹൃദം അദ്ദേഹം നിലനിർത്തിപോന്നു. കുവൈത്തുമായി സഹകരിച്ച് എംബസി നടത്തിയ വിവിധ പരിപാടികൾക്കും മേൽനോട്ടം വഹിച്ചു.


മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം അം​ബാ​സ​ഡ​ർ

കു​വൈ​ത്ത് സി​റ്റി: സ്വ​ന്തം നാ​ട്ടി​ൽ​നി​ന്നൊ​രു സ്ഥാ​ന​പ​തി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​വും ആ​ശ്വാ​സ​വു​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മ്പോ​ൾ ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സി​ബി ജോ​ർ​ജ് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി. മു​ന്നി​ലെ​ത്തു​ന്ന ചെ​റു കാ​ര്യ​ങ്ങ​ളി​ൽ പോ​ലും അ​ദ്ദേ​ഹം ഇ​ട​പെ​ട്ടു പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ച്ചു. മ​ല​യാ​ളി​ക​ൾ ഇ​ത് നേ​രി​ട്ട​നു​ഭ​വി​ച്ച കാ​ല​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്.

മ​ല​യാ​ളീ സം​ഘ​ട​ന​ക​ളു​മാ​യും ബി​സി​ന​സ് പ്ര​മു​ഖ​രു​മാ​യും ന​ല്ല​ബ​ന്ധം അ​ദ്ദേ​ഹം നി​ല​നി​ർ​ത്തി. സി​ബി ജോ​ർ​ജി​ന്റെ മ​ട​ക്കം മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​യി​രി​ക്കും. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം പാ​ലാ സെ​യ്ന്റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്ന് സ്വ​ർ​ണ​മെ​ഡ​ലോ​ടെ​യാ​ണ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1993 ൽ ​ഐ.​എ​ഫ്.​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യി. പൊ​ളി​റ്റി​ക്ക​ൽ ഓ​ഫി​സ​റാ​യി ഈ​ജി​പ്തി​ലാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന്റെ തു​ട​ക്കം.

തു​ട​ർ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഖ​ത്ത​ർ, ഇ​റാ​ൻ, യു.​എ​സ്, പാ​കി​സ്താ​ൻ, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് 2014ൽ ​എ​സ്.​കെ.​സി​ങ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ഭാ​ര്യ: ജോ​യ്‌​സ് ജോ​ൺ. എ​ലീ​റ്റ, ആ​യി​ല്യ, ജെ​ഫ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CB Georgeindain Ambassador
News Summary - CB George: Ambassador who made notable interventions
Next Story