ഫ്രാൻസിലെ കുവൈത്തികൾക്ക് ജാഗ്രത നിർദേശം
text_fieldsകുവൈത്ത് സിറ്റി: പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസിലെയും മറ്റു ഫ്രഞ്ച് നഗരങ്ങളിലെയും കുവൈത്തികളോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വിട്ടുനിൽക്കാനും പാരിസിലെ കുവൈത്ത് എംബസി ആഹ്വാനം ചെയ്തു. ഫ്രഞ്ച് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അന്വേഷണങ്ങൾക്കും സഹായത്തിനും എംബസിയുമായി ബന്ധപ്പെടാനും എംബസി നിർദേശിച്ചു. അൽജീരിയന്‍ -മൊറോക്കന്‍ വംശജനായ നയീല്‍ എന്ന പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിനു പിറകെയാണ് ഫ്രാൻസിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പലയിടങ്ങളിലും കെട്ടിടങ്ങളും ബസുകളടക്കമുള്ള വാഹനങ്ങളും പ്രക്ഷോഭകർ തീയിട്ടു.

