Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുലൈബിയ മേഖലയിൽ...

സുലൈബിയ മേഖലയിൽ കാലിത്തീറ്റക്ക് തീപിടിച്ചു

text_fields
bookmark_border
സുലൈബിയ മേഖലയിൽ കാലിത്തീറ്റക്ക് തീപിടിച്ചു
cancel

കു​വൈ​ത്ത് സി​റ്റി: സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ കാ​ലി​ത്തീ​റ്റ​ക്ക് തീ​പി​ടി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​നെ നാ​ലു യൂ​നി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. കാ​ര്യ​മാ​യ അ​പ​ക​ട​ങ്ങ​ളൊ​ന്നും കൂ​ടാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. തീ​പി​ടി​ത്തം കാ​ര​ണം പ്ര​ദേ​ശ​ത്ത് പു​ക ഉ​യ​ർ​ന്നു​പൊ​ങ്ങി. രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത സാ​ധ്യ​ത തു​ട​രു​ന്ന​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളോ​ട് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ​ങ്ങി​യ​തും പെ​ട്ടെ​ന്ന് തീ​പി​ടി​ക്കു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ അ​ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യ​രു​ത്. ഫാ​ക്ട​റി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ഗ്നി​ര​ക്ഷ സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണം. വീ​ടു​ക​ളി​ൽ പാ​ഴ്വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ടാ​തെ ശ്ര​ദ്ധി​ക്ക​ണം. വാ​ഹ​ന​ങ്ങ​ളും വെ​യി​ലി​ൽ നി​ർ​ത്തി​യി​ടു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ ഉ​ട​ൻ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitCattle fodder caught fire
News Summary - Cattle fodder caught fire in Sulaibia region
Next Story