കാതോലിക്കാ ബാവ മാര്‍ ബസേലിയോസ് ജോസഫിന് സ്വീകരണം ഇന്ന്
text_fieldsകുവൈത്ത്സിറ്റി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര് ബസേലിയോസ് ജോസഫ് ബാവക്ക് സ്വീകരണം ഇന്ന്.ഉച്ചക്ക് മൂന്നിന് നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളിൽ നൽകുന്ന സ്വീകരണ സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, വിവിധ സഭയിലെ മെത്രാപ്പോലീത്തമാര്‍, വൈദികര്‍, സാമൂഹിക സാംസ്ക്കാരിക നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. സ്ഥാനമേറ്റ ശേഷം ബാവയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. വെള്ളിയാഴ്ച രാവിലെ 5.30ന് കുവൈത്ത് നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും ശനിയാഴ്ച വൈകീട്ട് 4.30 ന് അഹ്മദി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ദേവാലയത്തിലും ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ബുധനാഴ്ച കുവൈത്തിലെത്തിയ ബാവയെ സെന്റ് ജോര്‍ജ് യൂനിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റേയും സെ. മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെയും ആഭിമുഖ്യത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.കുവൈത്ത് പാട്രിയാര്‍ക്കല്‍ വികാരി ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പോലീത്ത, കുവൈത്ത് സെ. ജോര്‍ജ് യൂനിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി ഫാ. സ്റ്റീഫന്‍ നെടുവക്കാട്ട്, സെ.മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വികാരി ഫാ. സി.പി. സാമുവേല്‍, ഇടവകകളുടെ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

