കത്തോലിക്ക ദിനം ആഘോഷിച്ചു
text_fieldsസെന്റ് ഗ്രിഗോറിയോസ് മഹാ ഇടവകയുടെ കത്തോലിക്ക ദിനാഘോഷങ്ങൾക്ക് മലങ്കര സഭ കൊൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ കത്തോലിക്ക ദിനം ആഘോഷിച്ചു.
വിശുദ്ധ കുർബാനക്കുശേഷം ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഇടവക വികാരി ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ബിജു പാറയ്ക്കൽ എന്നിവർ കാർമികത്വം വഹിച്ചു. ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കാതോലിക്ക മംഗളഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

