കാരംസ് ടൂർണമെൻറ് പോസ്റ്റർ പ്രകാശനം
text_fieldsകാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഖൈത്താൻ ഏരിയ സംഘടിപ്പിക്കുന്ന സഹീർ തൃക്കരിപ്പൂർ മെമ്മോറിയാൽ കാരംസ് ടൂർണമെൻറിെൻറ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഖൈത്താൻ ഏരിയ സംഘടിപ്പിക്കുന്ന സഹീർ തൃക്കരിപ്പൂർ മെമ്മോറിയൽ കാരംസ് ടൂർണമെൻറിെൻറ പോസ്റ്റർ പ്രകാശനം ഫർവാനിയ ബദർ അൽ സമ ഹാളിൽ നടന്നു. ഡിസംബർ മൂന്ന് വെള്ളിയാഴ്ചയാണ് ടൂർണമെൻറ്.ഖലീദ് പള്ളിക്കര അധ്യക്ഷത വഹിച്ചു. കെ.ഇ.എ രക്ഷാധികാരി അപ്സര മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോഒാഡിനേറ്റർ അസീസ് തളങ്കര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ യാദവ് ഹോസ്ദുർഗ്, ശ്രീനിവാസ്, ഖൈത്താൻ അഡ്വൈസറി അംഗം ഇബ്രാഹിം കുന്നിൽ, കാസർകോട് ഉത്സവ് കൺവീനർ അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു. ഖൈത്താൻ ഭാരവാഹികളായ കബീർ മഞ്ഞംപാറ, അഷറഫ് കോളിയടുക്കം, സാജിദ് സുൽത്താൻ എന്നിവർ സംബന്ധിച്ചു. ടൂർണമെൻറ് കൻവീനർ കുമാർ പുല്ലൂർ സ്വാഗതവും സമ്പത്ത് മുള്ളേരിയ നന്ദിയും പറഞ്ഞു.

