Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ ഇളവ്​ സമയം...

കർഫ്യൂ ഇളവ്​ സമയം മൈതാനത്ത്​ കളിക്കരുത്​

text_fields
bookmark_border
കർഫ്യൂ ഇളവ്​ സമയം മൈതാനത്ത്​ കളിക്കരുത്​
cancel
camera_alt??????????? ?????????? ???????? ????????????
കുവൈത്ത്​ സിറ്റി: കുവൈത്തിൽ കർഫ്യൂ ഇളവ്​ അനുവദിച്ച രണ്ട്​ മണിക്കൂറിൽ മൈതാനങ്ങളിൽ കളിക്കാനോ മറ്റു ഒത്തുകൂടലുകളോ പാടില്ലെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ഒാരോരുത്തരായി വ്യായാമത്തിന്​ മാത്രമാണ്​ നിയന്ത്രണങ്ങളോടെ അനുമതി​. ഫുട്​ബാൾ പോലെ കൂട്ടം ചേർന്നുള്ള കളികൾക്കോ മറ്റ്​ ഒത്തുചേരലുകൾക്കോ അനുമതിയില്ല. മാസ്​കും കൈയുറയും ധരിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും മാത്രമെ നടക്കാൻ ഇറങ്ങാവൂവെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി. കഴിഞ്ഞദിവസം പൊലീസ്​ പട്രോൾ ടീം മൈതാനങ്ങളിൽ ഫുട്​ബാൾ കളിക്കുന്നത്​ കണ്ടെത്തിയിരുന്നു. 
തടവുശിക്ഷയും നാടുകടത്തലും ലഭിക്കുന്ന കുറ്റമാണിതെന്ന്​ പൊലീസ്​ വ്യക്​തമാക്കി. വൈകീട്ട്​ നാലര മുതൽ ആറര വരെയാണ്​ വ്യായാമ നടത്തത്തിന്​ നിബന്ധനകളോടെ കർഫ്യൂവിൽ ഇളവ്​ അനുവദിച്ചത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscarfew
News Summary - carfew-kuwait-gulf news
Next Story