പൂർണ കർഫ്യൂ ഫലപ്രദമെന്ന് വിലയിരുത്തൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് കുവൈത്തിൽ നടപ്പാക്കിയ പൂർണ കർഫ്യൂ ഫലപ്രദമെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
വരുംദിവസങ്ങളിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവുണ്ടാവുമെന്നാണ് മന്ത്രാലയത്തിെൻറ നിരീക്ഷണമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മേയ് 30നുശേഷം പൂർണ കർഫ്യൂവിൽ ഇളവുണ്ടാവും. ക്രമേണ സാധാരണ ജീവിതത്തിലേക്ക് എത്തുന്ന കർമപദ്ധതിയാണ് അധികൃതർ തയാറാക്കിയത്. കഴിഞ്ഞദിവസം ആരംഭിച്ച റാൻഡം കോവിഡ് പരിശോധന നിർണായക ചുവടുവെപ്പാണ്.
എല്ലാവരെയും പരിശോധിക്കുക എളുപ്പമല്ലാത്തതിനാൽ ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തുന്ന റാൻഡം പരിശോധനയിൽ ഏതൊക്കെ ഭാഗങ്ങളിലാണ് കോവിഡ് ഉള്ളതെന്ന് കണ്ടെത്താമെന്നും പിന്നീട് ആ ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാമെന്നുമാണ് കണക്കുകൂട്ടൽ. നിലവിലെ സമഗ്ര നിയന്ത്രണം ഏറെനാൾ തുടരാൻ കഴിയില്ല. വിപണിയുടെയും സാമ്പത്തിക വ്യവസ്ഥയുടെയും അടിത്തറയിളക്കുന്ന അത്തരം നടപടിക്ക് സർക്കാർ മുതിരില്ല. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ പരസഹായത്താൽ കഴിയുന്ന ലക്ഷക്കണക്കിനാളുകളെയും പരിഗണിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
