Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ർ​ഫ്യൂ ലം​ഘ​നം: ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​ർ​ഫ്യൂ ലം​ഘ​നം: ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
കു​വൈ​ത്ത്​ സി​റ്റി: ക​ർ​ഫ്യൂ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു​പേ​രെ​കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ ്​​തു. അ​ഞ്ച്​ സ്വ​ദേ​ശി​ക​ളെ​യും ഒ​രു വി​ദേ​ശി​യെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​ഞ്ചു​പേ​രെ ജ​ഹ്​​റ​യി​ൽ​നി​ന്നും ഒ​രാ​ളെ ഫ​ർ​വാ​നി​യ​യി​ൽ​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും 10,000 ദീ​നാ​ർ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്​ ക​ർ​ഫ്യൂ​സ​മ​യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ക​ർ​ഫ്യൂ സ​മ​യം ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ട്ടി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി മു​ത​ൽ രാ​​വി​ലെ ആ​റു​മ​ണി​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ നി​ല​വി​ലു​ള്ള​ത്. ഇൗ ​സ​മ​യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​ന്ന​​വ​രെ പി​ടി​കൂ​ടാ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​ലീ​സും സൈ​ന്യ​വും റോ​ന്തു​ചു​റ്റു​ന്നു​ണ്ട്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - carfew-kuwait-gulf news
Next Story