കർഫ്യൂവിന് മുമ്പ് ഒാടിയെത്താൻ ഡെലിവറി ബോയ്സിെൻറ മരണപ്പാച്ചിൽ
text_fieldsകുവൈത്ത് സിറ്റി: കർഫ്യൂ സമയത്തിന് മുമ്പ് ഒാർഡറുകൾ കൊടുത്തുതീർക്കാൻ ബൈക്കുകളി ൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി ബോയ്സിെൻറ മരണപ്പാച്ചിൽ. അവസാനസമയംവരെയും ഇവർ റോഡിലുണ്ട്. കൃത്യം അഞ്ചുമണി മുതൽ പൊലീസ് കർഫ്യൂ കർശനമായി നടപ്പാക്കുകയും റോഡിലുള്ളവരെ പിടികൂടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനുമുമ്പ് താമസ സ്ഥലത്തെത്താനുള്ള തിടുക്കമാണ് കാണുന്നത്. ചൂടോടെ ഭക്ഷണം വീട്ടിലും ഒാഫിസിലും എത്തിച്ചുനൽകുന്ന റസ്റ്റാറൻറുകളുടെ ശൃംഖല രാജ്യത്ത് നിരവധിയാണ്.
വെബ്സൈറ്റ് വഴിയും മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴിയും ഒാർഡർ ചെയ്യാം. പൊതുവെ ഡെലിവറി ജീവനക്കാരുടെ ശമ്പളം ആകർഷകമല്ല. നല്ല സർവിസിന് ഉപഭോക്താക്കൾ നൽകുന്ന കമീഷനാണ് ആശ്വാസം. ഭക്ഷണം ചൂടോടെ ഏറ്റവും വേഗത്തിൽ എത്തിക്കുന്നത് ഉപഭോക്താക്കളുടെ തൃപ്തി വർധിപ്പിക്കും. തൃപ്തരല്ലാത്ത ഉപഭോക്താക്കൾ ആപ്ലിക്കേഷനിൽ റേറ്റിങ് താഴ്ത്തും. ഇതുകൊണ്ടെല്ലാമാണ് പരമാവധി വേഗത്തിൽ കൂടുതൽ ഡെലിവറി നടത്താൻ ശ്രമിക്കുന്നത്. മുഴുസമയ ഡെലിവറി ജീവനക്കാർക്ക് സ്ഥാപനങ്ങൾ ഇൻഷുറൻസ് ഉറപ്പുവരുത്താറുണ്ട്. പാർട്ട്ടൈം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുമില്ല. ഏറ്റവും സമയബന്ധിതമാണ് തങ്ങളുടെ ജോലിയെന്നും സാധനം എത്തിക്കുന്നതിൽ ഒരൽപം വൈകിയാൽ ജോലിതന്നെ നഷ്ടപ്പെടുമെന്നുമാണ് ഡെലിവറി ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
