സംഭാവന സ്വീകരിക്കൽ, നൽകൽ എന്നിവയിൽ ജാഗ്രത വേണം
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകളിലേക്ക് മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിക്കാത്തതോ ലൈസൻസില്ലാത്തതോ ആയ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.
പണം സ്വീകരിക്കുന്നയാൾക്ക് സംഭാവനകൾ ശേഖരിക്കാൻ അനുമതിയുള്ള അംഗീകൃത സ്ഥാപനങ്ങളുമായി ബന്ധം ഉണ്ടെന്ന് ഉറപ്പാക്കണം. സംഭാവനകൾ പണമായി നൽകരുതെന്നും കെ-നെറ്റ്, ബാങ്ക് ഇടപാട്, ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ, ഇലക്ട്രോണിക് പേമെന്റ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അംഗീകൃത സംഭാവന ശേഖരണരീതികളിലൂടെ മാത്രം നൽകണമെന്നും സാമൂഹികകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ വ്യക്തികളും, സംഘങ്ങളും ധനസമാഹരണ കാമ്പയിനുകൾ ആരംഭിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

