കാർഡിയോളജിസ്റ്റ് ഡോ. റെദ്ധ എൽബ്രോൾ സാൽമിയ സൂപ്പർ മെട്രോയിൽ ചാർജെടുത്തു
text_fieldsകുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് സാൽമിയ സൂപ്പർ മെട്രോ മെഡിക്കൽ സെന്ററിൽ, റെജിസ്ട്രാർ കാർഡിയോളജിസ്റ്റ് ഡോ. റെദ്ധ എൽബ്രോൾ ചാർജെടുത്തു.
ഹൃദ്രോഗങ്ങളുടെ സ്ഥിരീകരണം, ചികിത്സ, നിയന്ത്രണം ,ഇ.സി.ജി മോണിറ്ററിങ് , ഇക്കോ കാർഡിയോഗ്രാഫി, സ്ട്രെസ് ടെസ്റ്റ്, ഹോൾട്ടർ മോണിറ്ററിങ്, ഹൃദയസംബന്ധിയായ റിസ്ക് അസസ്മെന്റുകൾ, ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണം എന്നിവയിൽ ഡോ. റെദ്ധ വിദഗ്ധനാണ്.
ഹൈ ബ്ലഡ് പ്രഷർ, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, ഉയർന്ന കൊളസ്ട്രോൾ, ശ്വാസംമുട്ടൽ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കും ഡോ. റെദ്ധയെ സമീപിക്കാം.
ഡോ. റെദ്ധയുടെ ദീർഘകാല അനുഭവസമ്പത്തും പ്രതിബദ്ധതയും രോഗികൾക്ക് ആശ്വാസമാകുമെന്നും കൺസൽറ്റേഷൻ ഫീസിൽ 30 ശതമാനം ക്യാഷ്ബാക്കും ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

