വാഹന ഇൻഷുറൻസ് വർധിപ്പിച്ചു പുതിയ നിരക്ക് ഏപ്രിൽ 16 മുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് അംഗീകാരം. നിലവിലുള്ള 19 ദീനാര്‍ വാർഷിക പ്രീമിയം ഏപ്രിൽ 16 മുതൽ 32 ദീനാറായി ഉയരുമെന്നു കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ സർവിസ് ചാർജായി രണ്ടു ദീനാറും വാഹനത്തിലെ ഓരോ യാത്രക്കാരനും ഒരു ദീനാര്‍ വീതം പ്രീമിയവും നല്‍കണം. ഇന്‍ഷുറന്‍സ് ഫീസ് അടക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇൻഷുറൻസ് ക്ലെയിം പൂർത്തിയാക്കിയ തീയതി മുതൽ പരമാവധി 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിറ്റി നിർദേശിച്ചു.
അതിർത്തികളിലൂടെ കുവൈത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇൻഷുറൻസ് നിരക്കുകളിലും വർധന വരുത്തിയിട്ടുണ്ട്. അതിർത്തികളിലൂടെ പ്രവേശിക്കുന്ന കുവൈത്ത് ഇതര സ്വകാര്യ കാറുകൾക്കും ബൈക്കുകൾക്കുമുള്ള ഇൻഷുറൻസ് പോളിസി ഇപ്പോൾ ആഴ്ചയിൽ 12 ദീനാർ, അല്ലെങ്കിൽ പ്രതിവർഷം 120 ദീനാറാണ്. ടാക്സികൾക്ക് ആഴ്ചയിൽ 20 ദീനാർ അല്ലെങ്കിൽ പ്രതിവർഷം 140 ദീനാർ, പൊതുഗതാഗത വാഹനങ്ങൾക്ക് ആഴ്ചയിൽ 16 ദീനാർ, പ്രതിവർഷം 183 ദീനാർ, ചരക്കുവാഹനങ്ങൾക്ക് ആഴ്ചയിൽ 30 ദീനാർ അല്ലെങ്കിൽ പ്രതിവർഷം 210 ദീനാർ എന്നിങ്ങനെയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

