‘ക്യാപ്റ്റൻ നിക്കോളാസ്’ കുവൈത്തിൽനിന്നൊരു സിനിമ
text_fields‘ക്യാപ്റ്റൻ നിക്കോളാസ്’ സിനിമ അണിയറ പ്രവർത്തകർ
കുവൈത്ത് സിറ്റി: റെസാനോ പ്രൊഡക്ഷൻസ് ബാനറിൽ കുവൈത്തിൽ നിന്ന് ഒരു സമ്പൂർണ മലയാള സിനിമ ഒരുങ്ങുന്നു. ‘ക്യാപ്റ്റൻ നിക്കോളാസ്’ന്റെ എന്ന പേരിലുള്ള സിനിമയുടെ ചീത്രീകരണവും പൂർണമായും കുവൈത്തിൽ ആകും. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സിനിമ പിന്നണി പ്രവർത്തകർ അറിയിച്ചു.
സാബു സൂര്യചിത്രയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ മാത്യുവാണ് നിർമാണം. കുവൈത്തിലെ കലാകാരന്മാരായ ജിനുവൈകത്, ഉണ്ണികയ്മൾ, അഖില ആൻവി, മിത്തുചെറിയാൻ, വട്ടിയൂർകാവ് കൃഷ്കുമാർ , പ്രമോദ്മേനോൻ, സജീവ് നാരായൺ തുടങ്ങിയവർ അഭിനയിക്കുന്നു. മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ത്രില്ലർ സിനിമയാകും ക്യാപ്റ്റൻ നിക്കോളാസെന്ന് സംവിധായകൻ സാബു പറഞ്ഞു.
സിനിമയുടെ പൂജയും ഉദ്ഘാടനവും നടന്നു. ചടങ്ങിൽ പ്രൊഡ്യൂസർ ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. സിനിമയുടെ പോസ്റ്റർ നാടക പ്രവർത്തകൻ ബാബുജി ബത്തേരി പ്രകാശനം ചെയ്തു. സിനിമ നാടക സംവിധായകനായ ഷെമീജ് കുമാർ ആശംസ നേർന്നു സംസാരിച്ചു.
വട്ടിയൂർകാവ് കൃഷ്ണകുമാർ സ്വാഗതവും ബിവിൻ തോമസ് നന്ദിയും പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ ലിയോ കിഴക്കേവീടാൻ ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

