Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാപ്പിറ്റല്‍...

കാപ്പിറ്റല്‍ ഗവര്‍ണറേറ്റിൽ പരിശോധന: 32 വാഹനങ്ങള്‍ കണ്ടുകെട്ടി

text_fields
bookmark_border
കാപ്പിറ്റല്‍ ഗവര്‍ണറേറ്റിൽ പരിശോധന: 32 വാഹനങ്ങള്‍ കണ്ടുകെട്ടി
cancel
camera_alt????????? ????????? ???????????????? ??????? ??????????? ???????? ???????????????
കുവൈത്ത് സിറ്റി: പൊതുശുചിത്വ തൊഴില്‍ വകുപ്പി​​െൻറ നേതൃത്വത്തില്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചു പരിശോധന നടത്തി. മുബാറകിയ, ഖിബ്‌ല, സാലിഹിയ, ശുവൈഖ്​ വ്യവസായ മേഖല, അല്‍ റായി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒഴിവാക്കപ്പെട്ട 32 വാഹനങ്ങള്‍ കണ്ടുകെട്ടി.
പൊതുശുചിത്വവുമായി ബന്ധപ്പെട്ട 54 പിഴകള്‍ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ വൃത്തിസംരക്ഷിക്കുക, പൊതുയിടങ്ങളില്‍നിന്ന് മാലിന്യം നീക്കം ചെയ്യുക എന്നതാണ് പരിശോധനകൊണ്ട് ലക്ഷ്യം വെക്കുന്നതെന്നു വകുപ്പ് മേധാവി മിശ്​അല്‍ അല്‍ ആസ്മി വ്യക്തമാക്കി. ഈ ഭാഗങ്ങളില്‍ നിർത്തിയിട്ട 600 കാറുകള്‍ക്കുമേല്‍ സ്​റ്റിക്കര്‍ പതിച്ചു. നിശ്ചിത സമയപരിധിക്കകം രേഖകൾ സമർപ്പിച്ച്​ സ്വന്തമാക്കിയില്ലെങ്കിൽ വാഹനങ്ങൾ കണ്ടുകെട്ടുമെന്ന്​ പരിശോധന സംഘം തലവന്‍ സലാഹ് അല്‍ ഫര്‍ഹാന്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപക്കുന്നവ​െര സംഘം നിരീക്ഷിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscapital governorate
News Summary - capital governorate-kuwait-gulf news
Next Story