ട്രാക് ‘കാപിറ്റൽ ഫെസ്റ്റ്-2023’ഇന്ന്
text_fieldsട്രാക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) ഏഴാം വാർഷികാഘോഷം ‘കാപിറ്റൽ ഫെസ്റ്റ്-2023’വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. സാംസ്കാരിക സമ്മേളനം കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. വിൻസന്റ് എം.എൽ.എ മുഖ്യാതിഥിയാകും.
കുവൈത്തിലും നാട്ടിലും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന തിരുവനന്തപുരം നിവാസികൾക്ക് ചികിത്സസഹായം എത്തിക്കുകയാണ് പ്രധാന ഉദ്ദേശ്യം. ഏഴു വർഷത്തിനിടെ ട്രാക് കുവൈത്തിലും നാട്ടിലും വിവിധ ക്ഷേമപ്രവർത്തനം നടത്തിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വാർഷികാഘോഷത്തിൽ പിന്നണി ഗായിക സൗമ്യ സനാതനൻ, ഗായകൻ സാംസൺ സിൽവൻ എന്നിവർ ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്നും കുവൈത്തിലെ പ്രമുഖ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും അരങ്ങേറും. ചെയർമാൻ പി.ജി. ബിനു, പ്രസിഡന്റ് എം.എ. നിസ്സാം, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ട്രഷറർ മോഹനകുമാർ, വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, പ്രോഗ്രാം കൺവീനർ പ്രദീപ് മോഹനൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

