Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right90 ദി​വ​സ​ത്തി​ൽ...

90 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ത​ങ്ങാ​ൻ ക​ഴി​യി​ല്ല

text_fields
bookmark_border
90 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ത​ങ്ങാ​ൻ ക​ഴി​യി​ല്ല
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​രും ദീ​ർ​ഘ​കാ​ലം ത​ങ്ങു​ന്ന​വ​രും ശ്ര​ദ്ധി​ക്കു​ക. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ൽ 90 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഇ​നി സൗ​ദി അ​റേ​ബ്യ​യി​ൽ ത​ങ്ങാ​ൻ ക​ഴി​യി​ല്ല.

ഇ​തു​സം​ബ​ന്ധി​ച്ച് സൗ​ദി അ​റേ​ബ്യ പ്ര​ഖ്യാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഗ​താ​ഗ​ത അ​ച്ച​ട​ക്കം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്ത് ജി.​സി.​സി വാ​ഹ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നി​യ​ന്ത്രി​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നി​യ​ന്ത്ര​ണം. സൗ​ദി പൗ​ര​ൻ, ജി.​സി.​സി പൗ​ര​ത്വം ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ, ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. ഈ ​കാ​ല​യ​ള​വ് ക​വി​യു​ന്ന​വ​ർ നി​യ​മ​ലം​ഘ​ന ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് വാ​ഹ​ന​ത്തി​ന്റെ ഉ​ട​മ​ക്കോ ഓ​ടി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള​വ​ർ​ക്കോ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​ഭ്യ​ർ​ഥ​ന സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithgulfnewsgulfnewsmalayalam
News Summary - Cannot stay more than 90 days
Next Story