ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിനുനേരെ ആവർത്തിച്ചുള്ള ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്. പൗരന്മാരുടെയും താമസക്കാരുടെയും ജീവനും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണ് തുടർച്ചയായ ഇറാൻ ആക്രമണം. കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയുടെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ, യു.എൻ രക്ഷാ കൗൺസിൽ പ്രമേയം എന്നിവയുടെ വ്യക്തമായ ലംഘനവുമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഒരു കാരണവശാലും ഇത്തരം നടപടികൾ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അന്താരാഷ്ട്ര സമൂഹം ശത്രുത അവസാനിപ്പിക്കുന്നതിനും കൂടുതൽ സംഘർഷം തടയുന്നതിനും തീവ്രമായ ശ്രമങ്ങൾ നടത്തുന്ന സമയത്ത്, മേഖലയെ കൂടുതൽ സംഘർഷത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടാൻ സാധ്യതയുള്ള അപകടകരമായ നടപടിയാണ് ഇറാന്റെത്.
ആക്രമണങ്ങൾ ഭീഷണികൾ എന്നിവയിൽ നിന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സുപ്രധാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

