Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ർ​ഗോ ഷി​പ്മെ​ന്റി​ൽ...

കാ​ർ​ഗോ ഷി​പ്മെ​ന്റി​ൽ ക​ഞ്ചാ​വ്; ന​ട​പ​ടി​യെ​ടു​ത്ത് ക​സ്റ്റം​സ്

text_fields
bookmark_border
കാ​ർ​ഗോ ഷി​പ്മെ​ന്റി​ൽ ക​ഞ്ചാ​വ്; ന​ട​പ​ടി​യെ​ടു​ത്ത് ക​സ്റ്റം​സ്
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: വി​മാ​നം വ​ഴി രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ത​ക​ർ​ത്തു ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. ബ്രി​ട്ട​നി​ൽ​നി​ന്ന് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ട്രാ​ൻ​സി​റ്റ് വ​ഴി എ​ത്തി​യ എ​യ​ർ കാ​ർ​ഗോ ഷി​പ്പ്മെ​ന്റ് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.പ​തി​വ് പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ സം​ശ​യം തോ​ന്നി സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.തു​ട​ർ​ന്ന് കാ​ർ​ഗോ​യി​ൽ ബു​ദ്ധി​പൂ​ർ​വ്വം ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 1.142 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള 12 ക​ഷ​ണ​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു ഇ​വ ഒ​ളി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി കേ​സ് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​പ​ത്തി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത ക​സ്റ്റം​സ് ആ​വ​ർ​ത്തി​ച്ചു.വി​മാ​ന​ത്താ​വ​ളം, ക​ര സ​മു​ദ്ര അ​തി​ർ​ത്തി പ്ര​വേ​ശ​ന ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.ക​ള്ള​ക്ക​ട​ത്തും ല​ഹ​രി​യും ദേ​ശീ​യ സു​ര​ക്ഷ​ക്കും പൊ​തു സു​ര​ക്ഷ​ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്. ഇ​വ ചെ​റു​ക്കു​ന്ന​തി​ന് വി​വി​ധ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:customsKuwait Newscannabisgulf news madhyamam
News Summary - Cannabis in cargo shipment; Customs takes action
Next Story