സൗജന്യ മാറിട കാൻസർ പരിശോധനക്ക് അവസരമൊരുക്കി ഒാൺകോസ്റ്റ്
text_fieldsകുവൈത്ത് സിറ്റി: മാറിട കാൻസർ അവബോധ മാസാചരണ ഭാഗമായി ന്യൂ മുവാസാത്ത് ആശുപത്രിയുമായി സഹകരിച്ച് ഒാൺകോസ്റ്റ് കാഷ് ആൻഡ് കാരി ഉപഭോക്താക്കൾക്ക് സൗജന്യ മാറിട കാൻസർ പരിശോധനക്ക് അവസരമൊരുക്കി. ഫഹാഹീൽ മിന അൽ അഹ്മദി റിഫൈനറിക്ക് എതിർവശത്തെ ഒാൺകോസ്റ്റിെൻറ സ്റ്റോറിൽ മാറിട കാൻസർ അവബോധ കാമ്പയിൻ ഉദ്ഘാടനം നടന്നു. ഒക്ടോബർ 28 മുതൽ 31 വരെ നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി ഇവിടെ പ്രത്യേക ബൂത്ത് സ്ഥാപിച്ചു. ഇവിടെനിന്ന് നൽകുന്ന വൗച്ചർ ഉപയോഗിച്ച് ന്യൂ മുവാസാത്ത് ആശുപത്രിയിൽ മാമോഗ്രാം പരിശോധന നടത്താം.
മാറിട കാൻസർ നേരത്തേ കണ്ടെത്താനുള്ള നിർദേശങ്ങളും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളുമടങ്ങിയ ബ്രോഷർ ബൂത്തിൽ വിതരണം ചെയ്യുന്നു. നഴ്സുമാർ ഉപഭോക്താക്കളുടെ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ പരിശോധിക്കും. സമയാസമയം പരിശോധനകൾ നടത്തേണ്ടതിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഒാൺകോസ്റ്റ് കാഷ് ആൻഡ് കാരി സി.ഇ.ഒ ഡോ. രമേശ് പറഞ്ഞു. തുടർപരിശോധനകൾക്കും വൗച്ചർ കൂപ്പൺ നൽകുമെന്നും ഡോ. രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
