മലബാര്‍ ഗോള്‍ഡിൽ ഉറപ്പായ സ്വര്‍ണ ജേതാവാകാം
text_fieldsകുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഈ ഫെസ്റ്റിവല്‍ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഇന്‍-സ്റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ, വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉറപ്പുള്ള സ്വര്‍ണനാണയങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഒപ്പം, ഈ ഉത്സവ സീസണ് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത സ്വര്‍ണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയുടെ വിശിഷ്ട ശേഖരവും ഒരുക്കിയിട്ടുണ്ട്. 220 ദീനാറിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായ ഒരു സ്വർണ നാണയം ഉടനടി നേടാന്‍ അവസരം.
350 ദീനാറിന് വജ്രാഭരണങ്ങള്‍, അല്ലെങ്കില്‍ അമൂല്യ രത്‌നാഭരണങ്ങള്‍ വാങ്ങുമ്പോള്‍, ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി സ്വന്തമാക്കാം.220 ദീനാറിന് വജ്രാഭരണങ്ങള്‍ അല്ലെങ്കില്‍ അമൂല്യ രത്‌നാഭരണങ്ങള്‍ വാങ്ങുമ്പോള്‍, അര ഗ്രാം സ്വര്‍ണനാണയം ലഭിക്കും. 10 ശതമാനം മൂന്‍കൂറായി നല്‍കി, സ്വര്‍ണ വില വർധനയില്‍നിന്ന് പരിരക്ഷ നേടാം.
പ്രമോഷന്‍ കാലാവധി നവംബര്‍ 14 വരെയാണ്. അണുനശീകരണം ഉൾപ്പെടെ അധികാരികള്‍ നിര്‍ദേശിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും കോണ്‍ടാക്റ്റ്‌ലെസ് ഷോപ്പിങ്, വിഡിയോ ഷോപ്പിങ് പോലുള്ള രീതികളും അവതരിപ്പിച്ചിട്ടുണ്ടെന്നും ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

