ക്യാമ്പിങ് സീസൺ അവസാനിച്ചു; തമ്പുകൾ നീക്കാത്തവർക്കെതിരെ ശക്തമായി നടപടി
text_fieldsകുവൈത്ത് സിറ്റി: ക്യാമ്പിങ് സീസൺ അവസാനിച്ചിട്ടും തമ്പുകൾ നീക്കാത്തവർക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് മുനിസിപ്പാലിറ്റി.
ഈ വർഷത്തെ ക്യാമ്പിങ് സീസൺ ഔദ്യോഗികമായി അവസാനിച്ചതിനാൽ തമ്പുകൾ ഉടൻ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. സമയം അവസാനിച്ചിട്ടും തുടരുന്ന ക്യാമ്പുകളുടെ ഉടമകൾക്ക് ഫീൽഡ് ടീമുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വക്താവും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അൽ സന്ദൻ പറഞ്ഞു.
കാലയളവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ സുരക്ഷാ നിക്ഷേപം കണ്ടുകെട്ടൽ, നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ ഈടാക്കൽ എന്നിവ ഉൾപ്പെടെയുള്ള പിഴകൾ ചുമത്തും.
ക്യാമ്പുകൾ ഇതിനകം നീക്കം ചെയ്തവരോട് മുഹമ്മദ് അൽ സന്ദൻ നന്ദി പറഞ്ഞു. ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ എല്ലാ നടപടികളും സ്വീകരിക്കാനും നിയമലംഘന റിപ്പോർട്ടുകൾ നൽകാനും മുനിസിപ്പൽ ടീമുകൾ മടിക്കില്ല. അതേമയം, ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങൾ മുനിസിപ്പാലിറ്റി ഞായറാഴ്ച മുതൽ ആരംഭിക്കും. പെരുന്നാൾ അവധി ആയതിനാൽ ക്യാമ്പുകൾക്ക് ഇളവ് നൽകിയിരുന്നു.
നീക്കം ചെയ്യാത്ത ക്യാമ്പുകളിലെ ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് കുവൈത്തിൽ ക്യാമ്പിങ് സീസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

