കുവൈത്ത് ഒട്ടകയോട്ട മത്സര സീസണ് സമാപനം
text_fieldsഒട്ടകയോട്ട മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കാമൽ റേസിങ് ക്ലബ് 2024-2025 ഒട്ടക റേസിംഗ് സീസണ് സമാപനം. സെപ്റ്റംബറിൽ ആരംഭിച്ച ഈ സീസണിൽ കുവൈത്ത് ഒട്ടക ഉടമകളിൽ നിന്ന് വ്യാപകമായ പങ്കാളിത്തം ലഭിച്ചതായി ക്ലബ് ട്രഷറർ മെസ്ഫർ അൽ അജ്മി പറഞ്ഞു. ക്ലബിന്റെ മാർട്ടിർ ഫഹദ് അൽ അഹ്മദ് ട്രാക്കിൽ 11 റൗണ്ട് മത്സരങ്ങളാണ് നടന്നത്. ഇതിൽ ചെറിയ ഒട്ടകങ്ങൾക്കായുള്ള നാല് പ്രധാന റൗണ്ടുകളും ഉൾപ്പെടുന്നു. ആഴ്ചതോറുമാണ് മത്സരം ക്രമീകരിച്ചിരുന്നത്.
ഫെബ്രുവരിയിൽ ക്ലബ് 23ാമത് വാർഷിക കുവൈത്ത് ഇന്റർനാഷനൽ കാമൽ റേസിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരുന്നു. കുവൈത്ത്, ഗൾഫ്, അറബ് രാജ്യങ്ങളിലെ ഒട്ടക ഉടമകളുടെ വിപുലമായ പങ്കാളിത്തം ഇതിലുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ആറ് ദിവസങ്ങളിലായി 81 റൗണ്ടുകൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

