കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ ഈദ് മിലൻ
text_fieldsകുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ ഈദ് മിലൻ പരിപാടിയിൽ കുവൈത്തിൽ നാല്പത് വർഷം പൂർത്തിയാക്കിയവരെ ആദരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ ഈദ് മിലൻ പരിപാടി സംഘടിപ്പിച്ചു. ഹോട്ടൽ കോസ്റ്റ ഡെൽ സോളിൽ നടന്ന ചടങ്ങിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കുവൈത്തിൽ നാല്പത് വർഷം പൂർത്തിയാക്കിയ തെക്കേപ്പുറം പ്രവാസികളായ കെ.ബഷീർ, എസ്.വി.ഹാഷിം, പി.പി.മൊയ്തീൻ കോയ, സക്കീർ പടന്ന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മൈലാഞ്ചി മത്സരം, കുട്ടികളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ, പുഞ്ചിരി മത്സരം തുടങ്ങിയ വിവിധ കലാ പരിപാടികളും നടന്നു. കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ ഭാരവാഹികളായ ഷംസുദ്ദീൻ അടക്കാനി, എ.എം.മുഹമ്മദലി, എം.വി.ജാസ്സിം, എ.വി.നൗഫൽ, കെ.നദീഷ് എന്നിവർ നേതൃത്വം നൽകി.

